ബദിയഡുക്ക: പെര്‍ഡാല നവജീവന്‍ ഹയര്‍ സെക്കെണ്റ്ററി സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന റാഗിംഗ് സംഭവം ഒത്തു തീര്‍ന്നു. ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍, സ്കൂള്‍ അധികൃതര്‍, ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഒത്തു തീര്‍പ്പുണ്ടായത്. കഴിഞ്ഞ ദിവസം ഉണ്ടായതുപോലെയുള്ള റാഗിംഗ് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി എടുക്കണമെന്ന് ആരോപണ വിധേയരായവരുടെ രക്ഷിതാക്കള്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം കേസില്ലാതെ ഒത്തു തീര്‍ക്കാന്‍ തീരുമാനിച്ചത്. ഈ മാസം അഞ്ചിനു ചേരുന്ന പിടിഎ യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. റാഗിംഗിനെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷംമൂലം നവജീവന്‍ സ്കൂളിലെ ഹയര്‍ സെക്കണ്റ്ററി വിഭാഗം അഞ്ചാംതീയതിവരെ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ റാഗിംഗിനെതിരെ കര്‍ശന നടപടി എടുക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു പരാതിയുണ്ടായാല്‍ കോടതിക്കു മാത്രമാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ളതെന്നു നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: