വാഷിംഗ്ടണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കണ്വെന്ഷന് വാഷിംഗ്ടണില്‍ വര്‍ണശബളമായ തുടക്കം. ക്രിസ്റ്റല്‍ സിറ്റിയിലെ ഹെയ്ത്ത് ഹോട്ടലില്‍ പ്രത്യേകം തയ്യാറാക്കിയ സ്വാമി സത്യാനന്ദസരസ്വതി നഗറില്‍ നടക്കുന്ന കണ്വെന്ഷന് സ്വാമി ചിദാനന്ദപുരി ഭദ്രദീപം തെളിച്ചു.
കെഎച്ച്എന്‍എ പ്രസിഡന്റ് എം.ജി.മേനോന്, ട്രസ്റ്റീബോര്‍ഡ് ചെയര്മാന് രാജു നാണു, കണ്വെന്ഷന് ചെയര്മാന് ഡോ. മുരളീരാജന്‍ എന്നിവര്‍ സംസാരിച്ചു. സ്വാമി ശാന്താനന്ദ, സ്വാമി ഉദിത് ചൈതന്യ, ആചാര്യ വിവേക്, ജെ. ലളിതാംബിക ഐഎഎസ്, ഡോ.എന്‍.ഗോപാലകൃഷ്ണന്, കെ.പി.ശശികല ടീച്ചര്‍, രമേശ് നാരായണന്, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രശസ്ത സിനിമാതാരം ദിവ്യാഉണ്ണിയുടെ നൃത്തത്തോടെയാണ് ഒന്നാം ദിവസത്തെ കലാപരിപാടികള്‍ തുടങ്ങിയത്. ധനഞ്ജയന് ദമ്പതികളുടെ നൃത്തശില്പം ആസ്വാദകരുടെ മനം കുളിര്‍പ്പിച്ചു. വാഷിംഗടണിലെ പ്രതിനിധികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
കണ്വെന്ഷന് തുടക്കം കുറിച്ച് നടന്ന വര്‍ണശബളമായ ശോഭായാത്ര ശ്രദ്ധേയമായി. കേരളീയ വേഷം ധരിച്ച യുവതീയുവാക്കള്‍, താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുടകള്‍, വഞ്ചിപ്പാട്ട്, ആര്‍പ്പുവിളി എന്നിവയൊക്കെ ശോഭായാത്രയ്ക്ക് തനി കേരളീയ തനിമ നല്കി.
എം.ജി.മേനോന്, സുധാ കര്‍ത്ത, ഡോ.മുരളീരാജന്‍, വിശ്വനാഥപിള്ള, സതീശന്‍നായര്‍, രതീഷ് നായര്‍, ഗണേഷ് ജി. നായര്‍, രാജുനാണു, രാജ്കുറുപ്പ്, സനില്ഗോപി, ഹരിദാസന്‍പിള്ള, പ്രൊഫ. ജയകൃഷ്ണന്, പ്രേംകുമാര്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍ തുടങ്ങിയവര്‍ ശോഭായാത്രയ്ക്ക് നേതൃത്വം നല്കി. രണ്ടാം ദിവസമായ ഇന്ന് നാല് വേദികളിലായാണ് പരിപാടികള്‍. ആത്മീയ സെമിനാര്‍, മാധ്യമ സെമിനാര്‍, ശങ്കരന്‍നമ്പൂതിരിയുടെ കര്‍ണാടക സംഗീത കച്ചേരി, ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍, കെ.പി. ശശികല ടീച്ചര്‍, ഡോ.എന്‍.ഗോപാലകൃഷ്ണന്, സ്വാമി ഈശ്വാരാനന്ദ, സ്വാമി ഉദിത് ചൈതന്യ എന്നിവരുടെ പ്രഭാഷണം എന്നിവയാണ് പ്രധാന പരിപാടികള്‍.
-പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: