മുംബൈ: രാജ്യം കണ്ട ഏറ്റവും വലിയ നികുതി വെട്ടിപ്പുകാരനും പൂനയില്‍ നിന്നുള്ള വ്യവസായിയുമായ ഹസന് അലിഖാനും സഹായി കാശിനാഥ് തച്ചൂരിയയും സമര്‍പ്പിച്ച ജാമ്യഹര്‍ജി സെഷന്‍സ് കോടതി തള്ളി.
ഹവാല, നികുതി വെട്ടിപ്പ് എന്നിങ്ങനെ വിവിധ കേസുകളിലായി വിചാരണ നേരിടുകയാണ് ഹസന് അലിഖാന് ഇപ്പോള്‍. ഇയാള്‍ 62,000 കോടിരൂപയോളം നികുതി വെട്ടിപ്പ് നടത്തിയതായാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഇതോടൊപ്പം 50 കോടിയിലേറെ വിലമതിക്കുന്ന വസ്തുവകകള്‍ ഹസന്‍അലി അനധികൃതമായി സമ്പാദനം നടത്തിയെന്ന പരാതിയിന്മേല് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഹസന് അലിഖാന് വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറുകളും മറ്റും വേണ്ടത്ര നികുതി അടക്കാതെയാണ് ഇയാള്‍ കടത്തിക്കൊണ്ടുവന്നതെന്ന് ഇതിനിടയില്‍ പരാതിയും ഉയര്‍ന്നുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: