ന്യൂദല്‍ഹി: പെട്രോളിന്റെയും ഡീസലിെന്റയും വില സര്‍ക്കാര്‍ വീണ്ടും കൂട്ടി. ഇന്ധനവിലവര്‍ധനക്കെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ജനത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുള്ള യുപിഎ സര്‍ക്കാരിന്റെ നടപടി. പെട്രോളിന് 27 പൈസയും ഡീസലിന് 15 പൈസയുമാണ് കൂട്ടിയത്. കൂട്ടിയ വില ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു.
പെടോള് പമ്പ് ഡീലര്‍മാരുടെ കമ്മീഷന് കൂട്ടിയ സാഹചര്യത്തിലാണ് അതിന്റെ ബാധ്യതയും ജനങ്ങളുടെ തലയില്‍ കെട്ടിവെച്ചുകൊണ്ടുള്ള വില വര്‍ധന. ഇതോടെ പെട്രോളിന് ദല്‍ഹിയിലെ വില 63.64 രൂപയാകും. ഡീസലിന് ഏതാനും ദിവസം മുമ്പാണ് മൂന്നു രൂപ കൂട്ടിയത്. ഇന്നലത്തെ വര്‍ധനയോടെ പുതിയ വില ദല്‍ഹിയില്‍ 41.27 രൂപയായി. ആനുപാതികമായി മറ്റ് സംസ്ഥാനങ്ങളിലും വില കൂടും.
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ വിദഗ്ധ സമിതി നിര്‍ദ്ദേശിച്ച ഡീലര്‍ കമ്മീഷനില്‍ പെട്രോളിന് 39.50 പൈസയും ഡീസലിന് 17 പൈസയും കുറച്ചാണ് ഇപ്പോള്‍ അനുവദിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: