ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വ്യോമസേനാ താവളം ഉപയോഗിക്കുന്നതില്‍ യു.എസ് സേനയെ വിലക്കി. പാക് പ്രതിരോധ മന്ത്രി മുഹമ്മദ് മുഖ്താറാണു ഇക്കാര്യം അറിയിച്ചത്.
യു.എസ് സേനയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയത് ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുമെന്നു കരുതുന്നു. പാക് അതിര്‍ത്തിക്കുള്ളിലെ തീവ്രവാദ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ യുഎസ് സേന പൈലറ്റില്ലാ വിമാനങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത് ബലുചിസ്ഥാനിലെ വിമാനത്താവളത്തില്‍ നിന്നാണ്.
അതിര്‍ത്തി കടന്ന് വ്യോമാക്രമണം നടത്തരുതെന്നു യുഎസിനോടു പാക്കിസ്ഥാന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. അനുമതിയില്ലാതെ അതിര്‍ത്തി കടന്ന് അല്‍ ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ യു.എസ് സേന വധിച്ചതും എതിര്‍പ്പു വിളിച്ചുവരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: