കടുത്തുരുത്തി: നിറയെ യാത്രക്കാരുമായി മത്സര ഓട്ടം നടത്തിയ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു.കോതനല്ലൂറ് നമ്പ്യാകുളം കവലയ്ക്ക് സമീപം വിജനമായ മുളളന്‍കുഴിപാലത്തില്‍ ഇന്നലെ രാവിലെ ൭.൨൦ ഓടെയാണ് ആക്ഷന്‍ ത്രീല്ലര്‍ സിനിമകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. പിന്നില്‍ ഒടിയെത്തിയ റോസ്മേരി ബസിലേക്ക് ആന്‍ഡ്രൂസ് ബസ് പിന്നോട്ടെടുത്ത് മനപൂര്‍വ്വം ഇടിച്ചുകയറ്റുകയാരുന്നു. എന്നിട്ടും വൈരാഗ്യംതീരാത്ത ആന്‍ഡ്രൂസ് ബസ്സിണ്റ്റെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്ത് വീണ്ടും ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കോട്ടയം മുതല്‍ ഈ രണ്ട് സ്വകാര്യബസുകളും മറ്റൊരു കെഎസ്ആര്‍ടിസി ബസും തമ്മില്‍ മല്‍സര ഓട്ടത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഏറ്റുമാനൂരില്‍വച്ച് മൂന്നുപേര്‍ ആന്‍ഡ്രുസ് ബസില്‍കയറിയിരുന്നു. തുടര്‍ന്നുളള മല്സരഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസിനെ ഇരുസ്വകാര്യബസുകളും കയറ്റിവിട്ടു. ഇതിനുശേഷം മുന്നില്‍കയറിയ ആന്‍ഡ്രൂസ് ബസിലെ പിന്നിലെ യാത്രക്കാരെ മുന്‍ഭാഗത്തേക്ക് മാറ്റിയശേഷമാണ് പിന്നോട്ടെടുക്കുകയായിരുന്ന റോസ്മേരി ബസിണ്റ്റെ മുന്‍ഭാഗത്തേക്ക് ബസിടിച്ചുകയറ്റിയത്. ആദ്യത്തെ ഇടിക്കുശേഷം മുന്നോട്ടെടുത്ത ബസ് രണ്ടാമതൊന്നുകൂടി ഇതേരീതിയില്‍ പുറക്കോട്ട് ഇടിച്ചുകയറ്റിയതായി യാത്രക്കാര്‍ പറഞ്ഞു. പിന്നിട് ആന്‍ഡ്രൂസ് ബസിണ്റ്റെ എല്ലാ ഗ്ളാസ്സുകളും ജീവനക്കാര്‍ സ്വയം തല്ലിപൊട്ടിച്ചുകളഞ്ഞു. കേസുണ്ടാകുമ്പോള്‍ രക്ഷപ്പെടുന്നതിനുള്ള വഴികളോരുക്കുകയായിരുന്നു ഇവര്‍. ഇടിയുടെ ആഘാതത്തില്‍ സ്റ്റീയറിങ്ങിണ്റ്റെ ഇടയില്‍പ്പെട്ട് കിടന്ന റോസ്മേരി ബസിണ്റ്റെ ഡ്രൈവറുടെ തല കമ്പിവടിയുപയോഗിച്ച് അടിച്ച് പൊളിക്കുകയും ചെയ്തു. ഇവരുടെ ആക്രമണത്തില്‍ ഡ്രൈവര്‍ മേട്ടുപാറ ഒറ്റപ്ളാക്കല്‍ സാബു (൩൭)വിണ്റ്റെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്രൂരമായ ആക്രമണവും പകപോക്കലും കണ്ട് സ്ത്രികളും കുട്ടികളും വിജനമായ റോഡരുകില്‍ നിന്ന് വാവിട്ട് കരയുകയായിരുന്നു. യാത്രക്കാരുടെ കരച്ചില്‍കേട്ടെത്തിയ നാട്ടുകാരറിയച്ചതനുസരിച്ച് സമീപത്ത് താമസിക്കുന്ന ജനപ്രതിനിധികളും ഉടന്‍ സംഭവസ്ഥലത്ത് എത്തി. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗതെത്തിയതോടെ ആന്‍ഡ്രൂസ് ബസിലെ ജീവനക്കാര്‍ ഓടി രക്ഷപെട്ടു. സംഭവം അറിഞ്ഞ് കടുത്തുരുത്തി പോലീസ് എത്തിയെങ്കിലും ഉന്നത പോലീസ് അധികാരികള്‍ വന്നിട്ട് ബസ് മാറ്റിയാല്‍ മതിയെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് എസ് ഐ കെ.പി.തോംസണ്‍ എത്തിയശേഷമാണ് ബസുകള്‍ റോഡില്‍ നിന്ന് മാറ്റിയത്. ഇതി മൂലം ഗതാഗതം തടസ്സവുമുണ്ടായി. വിവരമറിഞ്ഞ് ഹൈവേ പോലീസും സ്ഥലതെത്തിയിരുന്നു. മനപൂര്‍വ്വം യാത്രക്കാരുടെ ജീവനപകടത്തില്പെടുത്താന് ശ്രമിച്ച ബസ്ഡ്രൈവര്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും പോലീസിനോട് ആവശ്യപ്പെട്ടു. യാത്രക്കാരെ വണ്ടിഇടിപ്പിച്ച് കൊലപെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് ആന്‍ഡ്രൂസ് ബസിണ്റ്റെ ഡ്രൈവര്‍ റോമ്പി മാത്യുവിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി എസ്ഐ തോംസണ്‍ അറിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഹെവി ലൈസന്‍സ് റദ്ദാക്കുന്ന തരത്തില്‍ ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും യാത്രക്കാരുടെ മൊഴിയനുസരിച്ച് മറ്റു ജീവനക്കാര്‍ക്കെതിരേയും കേസ് എടുക്കുമെന്നും എസ്ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: