ഡെട്രോയ്റ്റ്: മിഷിഗണ്‍ സര്‍വകലാശാലയിലെ ബാസ്കറ്റ്ബോള്‍ ടീമംഗമാകേണ്ട പതിനാറുകാരന് വിമാനാപകടത്തെത്തുടര്‍ന്ന് മരണത്തോട് മല്ലടിക്കുന്നു.
ഇന്ത്യാനയിലെ ഫോര്‍ ടു വെയ്നിലുള്ള ഓസ്റ്റിന്ഹാച്ച് എന്ന 16 കാരനായ ഹൈസ്കൂള്‍ ബാസ്കറ്റ്ബോള്‍ താരമാണ് വിമാനാപകടത്തെത്തുടര്‍ന്ന് മിഷിഗണ്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്. അപകടത്തില്‍ ഹാച്ചിന്റെ അച്ഛന് ഡോ. സ്റ്റീഫന്‍ അറിയിച്ചു. രണ്ടാനമ്മ കിമ്മും കൊല്ലപ്പെട്ടു.
2003 ല്‍ ഉണ്ടായ ഒരു വിമാനാപകടത്തില്‍ ഹാച്ചിന്റെ അമ്മയും രണ്ട് സഹോദരന്മാരും കൊല്ലപ്പെട്ടിരുന്നെങ്കിലും പെയിലറ്റായ അച്ഛനും ഹാച്ചിനും അത്ഭുതകരമായി രക്ഷപ്പെട്ടു.
മിഷിഗണ്‍ സര്‍വകലാശാലക്കുവേണ്ടി കളിക്കുമെന്ന് ഓസ്റ്റിന്‍ സമ്മതിച്ചിരുന്നതാണ്. അടുത്ത 24 മുതല്‍ 48 വരെയുള്ള മണിക്കൂറുകള്‍ നിര്‍ണായകങ്ങളാണെന്ന് കാന്റര്‍ബറി സ്കൂളിലെ ബാസ്കറ്റ്ബോള്‍ കോച്ചായ ഡാന്‍ ക്ലിന് പറഞ്ഞു. പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ഓസ്റ്റിന്‍ ശാരീരികമായും മാനസികമായും ശക്തനാണ്. അയാള്‍ക്ക് വയസ് 16 ആണെന്നും തോന്നുകയേയില്ല, അദ്ദേഹം തുടര്‍ന്നു.
2013 ല്‍ മിഷിഗണ്‍ സര്‍വകലാശാല ടീമില്‍ ചേരാനായി കോച്ച് ജോണ്‍ ബെയിലിനുമായി ടെലിഫോണില്‍ സംസാരിച്ചുറപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞയാഴ്ച ജേര്‍ണല്‍ ഗസറ്റ് എന്ന പത്രം അറിയിച്ചിരുന്നു. അതെനിക്ക് പ്രത്യേക നിമിഷമായിരുന്നു. കാത്തുനില്‍ക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല. ആ ഓഫര്‍ നിരസിക്കാനുമായില്ല, ഓസ്റ്റിന്‍ തുടര്‍ന്നു.
ഈ അപകടവാര്‍ത്ത സര്‍വകലാശാലയെ ദുഃഖത്തിലാഴ്ത്തി. ഓസ്റ്റിന്‍ ഇപ്പോള്‍ ധാരാളം പിന്തുണ ആവശ്യമാണ്. അവര്‍ തങ്ങളുടെ മിഷിഗണ്‍ കുടുംബത്തിന്റെ പ്രാര്‍ത്ഥനയിലുണ്ടാകും, കോച്ച് ബെയ്ലിന് പറഞ്ഞു.
ഓസ്റ്റിന്റെ പിതാവിന്റെ ഉറ്റസുഹൃത്തായ ഡോ. ജി ഡേവിഡ് ബൊങ്ങ്റോ ഓസ്റ്റിന്റെ കുടുംബം അവരുടെ പടിഞ്ഞാറന്‍ മിഷിഗണിലുള്ള വേനല്‍ക്കാല വസതിയിലേക്ക് പോകുമ്പോഴാണ് വിമാനാപകടമുണ്ടായതെന്നും അറിയിച്ചു. ഒറ്റ എഞ്ചിന് വിമാനം ഒരു ഗാരേജിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: