Kerala

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ മുഖ്യപ്രതി സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. സുഹൈല്‍ ഉള്‍പ്പടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

ചോദ്യം ചെയ്യലിനും മൊഴിയെടുപ്പിനും ഉള്‍പ്പടെ സുഹൈലിനെ കസ്റ്റഡിയില്‍ കിട്ടിയത് രണ്ട് ദിവസം മാത്രമാണെന്നും ഇത് അന്വേഷണത്തിന് അപര്യാപ്തമാണെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ നിര്‍ണായകമായേക്കാം എന്ന് കരുതുന്ന മിനി കൂപ്പര്‍ കാറിന്റെ ഇഡിആര്‍ വിവരങ്ങള്‍ ഉള്‍പ്പടെ ലഭിക്കുന്ന സാഹചര്യത്തില്‍ കസ്റ്റഡി അനിവാര്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

Recent Posts