India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പന്തീരാങ്കാവ്: രേഖകളില്ലാതെ അനധികൃതമായെത്തിയ ബംഗ്ലാദേശ് കുഷ്പിയ ജില്ലാ സ്വദേശി മുഹമ്മദ് മൊനിരുജ്ജ്മൻ (44) പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി. ബംഗ്ലാദേശുകാരൻ കോഴിക്കോട് പെരുമണ്ണ മുണ്ടുപാലത്ത് താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.കെ. വിനോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

നാലുമാസത്തോളമായി മുഹമ്മദ് മുണ്ടുപാലത്ത് താമസിച്ച് മരം മുറിക്കുന്ന ജോലിചെയ്തുവരുകയായിരുന്നു. ബംഗ്ലാദേശിൽനിന്ന്‌ പുഴകടന്ന് പശ്ചിമ ബംഗാളിലെത്തിയ മുഹമ്മദ് ട്രെയിൻ മാർഗമാണ് കോഴിക്കോട്ടെത്തിയത്. മുഹമ്മദ് മൊനിരുജ്ജമൻ 2016-2017 കാലത്ത് കേരളത്തിൽ വന്നിരുന്നു. അന്ന് നിയമപരമായ വിസയിലാണ് ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

Recent Posts