India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: തരംകിട്ടുമ്പോഴെല്ലാം തീവ്ര ഇടതുപക്ഷ സംഘടനയായ ഐസയുടെ നേതാവായ നേഹ ബോറയുടെ തോളില്‍ കൈയിട്ടു നടക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ്യുവില്‍ അമര്‍ഷം പുകയുന്നു. ഇക്കാര്യത്തിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ തങ്ങളുടെ വാട്ട്സ്ആപ്പ് പേര് ‘WE THE CHOTU’ എന്നുവരെ എന്‍എസ്യു മാറ്റി. ‘ഛോട്ടു’ എന്നാല്‍ ‘ചെറിയ’ എന്നര്‍ത്ഥം.
‘എന്‍എസ്യുഐയില്‍ നിന്നുള്ള ആര്‍ക്കും ആരുടെയും കണ്ണില്‍ നേതാവാകാന്‍ കഴിഞ്ഞില്ല, നമ്മുടെ സ്വന്തം പാര്‍ട്ടിയുടെ നേതാക്കളുടെ കണ്ണില്‍ പോലും. നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ പലരും സമാനമായ വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവയ്‌ക്കുന്നു. തങ്ങള്‍ക്ക് ലഭിക്കേണ്ട ശ്രദ്ധ രാഹുല്‍ നേഹയ്‌ക്കു നല്‍കുന്നുവെന്നാണ് വിമര്‍ശനം. നേഹയെ കേന്ദ്രബിന്ദുവാക്കാന്‍ രാഹുല്‍ ബോധപൂര്‍വം ശ്രമിക്കുന്നതാണ് എന്‍എസ്യുഐ നേതാക്കളില്‍ അതൃപ്തി ആളിക്കത്തിക്കുന്നത്. സമരത്തിന് ഒപ്പം കൂട്ടുന്നുവെന്നു മാത്രമല്ല, രാഹുലിന്‌റെ പല പത്രസമ്മേളനങ്ങളിലും ബോറയ്‌ക്ക് അവസരം നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡികെ ശിവകുമാറിനെവരെ വലിച്ചു പിന്നോട്ടിട്ടശേഷം തിരക്കിലൂടെ തിടുക്കപ്പെട്ടെത്തി നേഹയുടെ തോളില്‍ പിടിക്കുന്ന വീഡിയോ വലിയ അവമതിപ്പുണ്ടാക്കിയെന്ന് എന്‍എസ്യു നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ബോറ രാഹുല്‍ ഗാന്ധിയുമായി തുടര്‍ച്ചയായി വേദി പങ്കിടുന്നത് എന്‍എസ്യുഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്ഷമ കെടുത്തി, സംഘടനയ്‌ക്കുള്ളില്‍ പരസ്യമായി തന്നെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു പലരും. യുവ നേതാക്കള്‍ അതൃപ്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. നിരവധി സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ എന്‍എസ്യുഐയും ഐസയും എതിരാളികളാണെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

Recent Posts