India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

നാണം കെട്ടിട്ടും ചിരിച്ച് തംബ്‌സ് അപ്പും കാണിച്ച് നടന്ന് ദീപ്കെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി ; പാറ്റാ പാർട്ടി നേതാവ് അഭിജീത് ദിപ്കെയ്‌ക്കെതിരെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മുദ്രാവാക്യമുയർത്തി യാത്രക്കാർ . ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെതിരെ ദീപ്കെ നടത്തിവരുന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞായിരുന്നു ജനരോഷം.

“എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നത്?” എന്ന് ഒരു യാത്രക്കാരൻ ചോദിക്കുമ്പോൾ, ദിപ്കെ കൈവീശിക്കാണിക്കുകയും ‘തംബ്‌സ് അപ്പ്’ കാണിക്കുകയും ചെയ്തുകൊണ്ട് നടന്നുനീങ്ങുന്നത് കാണാമായിരുന്നു. ദിപ്കെയെ യാത്രക്കാർ ചോദ്യം ചെയ്യുകയും കൂവുകയും അധിക്ഷേപിക്കുകയും ചെയ്തതോടെ സംഘർഷാവസ്ഥയുണ്ടായി. സ്ഥിതി വഷളായതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ഇടപെടേണ്ടി വന്നു.

പാറ്റാ പാർട്ടിയോടുള്ള ജനവിശ്വാസം നഷ്ടപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. തുടർച്ചയായി പ്രതിഷേധത്തിനെത്താൻ ആഹ്വാനം ചെയ്തിട്ട് പോലും ആരും എത്തിയിരുന്നില്ല.

 

Recent Posts