Kerala

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഔദ്യോഗികമായി നല്‍കിയിരിക്കുന്ന അകമ്പടി വാഹനങ്ങളില്‍ ഒന്നുമായി സസ്‌പെന്‍ഷനിലായ മുന്‍ ഗണ്‍മാന്റെ കറക്കം.മുന്‍ ഗണ്‍മാന്‍ അനില്‍ കുമാറാണ് കാര്‍ ഉപയോഗിച്ചത്.ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം എംസി റോഡ് വഴി പത്തനാപുരം,ഏനാത്ത് ഭാഗങ്ങളില്‍ വാഹനം കൊണ്ടുപോയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ സമയം പിണറായി വിജയന്‍ തിരുവനന്തപുരത്തായിരുന്നു.

2023 ഡിസംബറില്‍ പിണറായി മന്ത്രിസഭയുടെ കാലത്ത് നവകേരള യാത്രയ്‌ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ്- കെ എസ്‌യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് നടപടി എടുത്തത്.

Recent Posts