Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ അരിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു.പോത്തന്‍കോട് ലക്ഷ്മി വിലാസം സ്‌കൂളിനെതിരെയാണ് കേസ്. പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയിലാണ് തട്ടിപ്പ്.

കൃത്രിമം കാണിച്ചതിന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആണ് ഒന്നാം പ്രതി. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ പരാതിയിലാണ് കേസെടുത്തത്.

ഉച്ചഭക്ഷണ പദ്ധതിയില്‍ പേര് നല്‍കിയത് 163 വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. എന്നാല്‍ സ്‌കൂള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയത് 583 പേരുടെ പട്ടികയും. വ്യാജരേഖ ഉണ്ടാക്കി സര്‍ക്കാരിന് നഷ്ടം വരുത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.