
ന്യൂദല്‍ഹി: കേരളത്തിന് പുതിയ ഗവര്‍ണര്‍. നിലവിലെ സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥുറിനെ കേരളത്തിലെ പുതിയ ഗവര്‍ണറായി നിയമിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഉത്തരവ് പുറപ്പെടുവിച്ചു.
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ തമിഴ്നാട് ഗവര്‍ണറായി നിയമിച്ചു.തമിഴ് നാട് ഗവര്‍ണറുടെ അധിക ചുമതല അദ്ദേഹം നിര്‍വഹിച്ച് വരികയായിരുന്നു.
ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവര്‍ണറായി നിയമിച്ചു. ജാര്‍ഖണ്ഡില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ബ്രജ് മോഹന്‍ റാമിനെ ഒഡീഷ ഗവര്‍ണറായും നിയമിച്ചു. സുധ യാദവ് കര്‍ണാടക ഗവര്‍ണറായും ധാല്‍ സിംഗ് ബിസെന്‍ ഉത്തരാഖണ്ഡ് ഗവര്‍ണറായും ചുമതലയേല്‍ക്കും.