
കൊച്ചി : നെടുമ്പാശ്ശേരിയില്‍ അമിത വേഗത്തില്‍ പാഞ്ഞ മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ദേവിക. സ്ഥലം വിറ്റാണ് പഠിപ്പിച്ചത് . വിദേശത്തേയ്‌ക്ക് പോകാനിരിക്കെയാണ് അപകടം ഉണ്ടായത്. മറ്റാര്‍ക്കും ഇനി ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. പഠനത്തില്‍ മാത്രമല്ല, എല്ലാമേഖലയിലും മികവ് തെളിയിച്ച അവള്‍ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.
കരുതിക്കൂട്ടി കാര്‍ ഇടിപ്പിച്ചതാണോ എന്നും സംശയമുണ്ട്. സര്‍ക്കാരും പൊലീസും സഹായിക്കുമെന്നാണ് കരുതുന്നതെന്നും കുടുംബം പറഞ്ഞു.
നിലവില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കാണ് സുഹൈലിനെതിരെ കേസെടുത്തിരിക്കുന്നത്. സുഹൈല്‍ മദ്യലഹരിയിലായിരുന്നുവെന്നും മണിക്കൂറില്‍ 120 കിലോമീറ്ററിലധികം വേഗതയിലാണ് കാര്‍ ഓടിച്ചിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
്