
തിരുവനന്തപുരം: പിണറായി വിജയന്‍, വീണ ടി, ശശിധരന്‍ കര്‍ത്ത എന്നിവര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും പിണറായി വ്യക്തിതാല്‍പര്യങ്ങള്‍ക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും സിഎംആര്‍എല്‍- എക്‌സാലോജിക് കേസിലെ എഫ്‌ഐആറില്‍ പറയുന്നു.
സിഎംആര്‍എല്‍ 2016 ഓഗസ്റ്റിലും 2020 ജൂണിലുമാണ് വീണയ്‌ക്കും എക്സാലോജിക്കിനും പണം നല്‍കിയതെന്നും ഇത് ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്‌റെ ഉത്തരവു പ്രകാരം എസ്‌ഐടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച വിജിലന്‍സ്
സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം എഫ് ഐ ആറിനെതിരെ പിണറായിയും മകള്‍ വീണയും മരുമകന്‍ റിയാസും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്.