India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വോട്ടര്‍ രജിസ്‌ട്രേഷനായുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതുക്കിയ ഫോം 6 നിരാകരിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയം കോടതി മുമ്പാകെ വന്നിട്ടില്ലെന്നും അതിനാല്‍, ഭേദഗതി കോടതി അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്ന സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി , വി മോഹന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ സ്വന്തം പേരോ മാതാപിതാക്കളുടെയോ മുത്തച്ഛന്റെയോ പേരോ മുന്‍ എസ്ഐആര്‍ കാലഘട്ടത്തിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നോ എന്ന് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഫോം 6 വലിയ രാഷ്‌ട്രീ വിവാദമായിരുന്നു. ഫോം 6 സുപ്രീം കോടതി നിരാകരിച്ചുവെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ അതു ശരിയല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

 

 

Recent Posts