Kerala

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി. ആസാം സ്വദേശി യാസീന്‍ ആലം എന്ന റീല്‍സ് യാസീനെ ആണ് വെള്ളയില്‍ പൊലിസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം ആണ് ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്.യാസീന്‍ ഉള്‍പ്പെടെ ആസാം സ്വദേശികള്‍ പരാതിക്കാര്‍ക്ക് നേരെ ബൈക്ക് ഓടിച്ചു കയറ്റി.വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇയാളുടെ രീതി.

Recent Posts