
കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് ഇതാദ്യമല്ലെന്ന് പൊലീസ് . ഏറെ നാളായി സമാനമായ കുറ്റകൃത്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ടായിരുന്നെന്ന് എസിപി ബിജോയ് ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാവപ്പെട്ട നിരവധി പെണ്‍കുട്ടികളെ പ്രതികള്‍ കുടുക്കിയിട്ടുണ്ടെന്നും ഒപ്പം അറസ്റ്റിലായ ശരണ്യയെയും ശ്രീരാജ് കെണിയില്‍ വീഴ്‌ത്തിയതാണെന്ന് സംശയിക്കുന്നതായും അദ്‌ദേഹം വ്യക്തമാക്കി.
അതേസമയം അതിജീവിതയെ മന്ത്രി ബിന്ദു കൃഷ്ണ സന്ദര്‍ശിച്ചു. അവര്‍ വലിയ ട്രോമയിലാണ് ഇപ്പോഴുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലിന് എന്നപേരില്‍ വിളിച്ചുവരുത്തി വേട്ടയാടിയ കഴുകന്മാരാണ് പിന്നില്‍. കുറ്റക്കാരെ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി.