India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജന്തര്‍മന്തറിനടുത്തുവെച്ചാണ് മമതയെ അറസ്റ്റ് ചെയ്തത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി : സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജന്തര്‍മന്തറിനടുത്തുവെച്ചാണ് മമതയെ അറസ്റ്റ് ചെയ്തത്. ജന്തര്‍മന്തറിലേക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാര്‍ച്ച് നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ കസ്റ്റിയിലെടുത്തത്.

രാവിലെ മുതലേ അരവിന്ദ് കെജ്രിവാളിന്റെ വീട് വളഞ്ഞിരുന്നു. പക്ഷെ അരവിന്ദ് കെജ്രിവാള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജന്തര്‍മന്തറിലേക്ക് മാര്‍ച്ചിനായി വീടിന് പുറത്തേക്ക് വരുമ്പോഴായിരുന്നു കസ്റ്റഡിയില്‍ എടുത്തത്.

മമതയ്‌ക്കൊപ്പം തൃണമൂല്‍ എംപിമാരായ ഡെറക് ഒബ്രയാന്‍, ഡോളസെന്‍ ഉള്‍പ്പെടെ അഞ്ച് എംപിമാരെയും അറസ്റ്റ് ചെയ്തു. സൗത്ത് അവന്യൂവില്‍ വെച്ചാണ് ഇവരെ പൊലീസ് തടഞ്ഞത്. ഇതോടെ തൊട്ടടുത്ത് ബസ് സ്റ്റാന്‍ഡില്‍ മമത കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മമതയ്‌ക്ക് പുറമെ അരവിന്ദ് കെജ്രിവാള്‍, മുന്‍ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, കേരളത്തിലെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെയും കസ്റ്റഡിയില്‍ എടുത്തു.

Recent Posts