
ന്യൂഡൽഹി : തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നാട് ചുറ്റിയെന്ന് എംപി ജോൺ ബ്രിട്ടാസ് . കസ്റ്റഡിയിൽ എടുത്ത ശേഷം ഛത്രസാൽ സ്റ്റേഡിയത്തിലേക്കാണ് കൊണ്ടുവന്നിട്ടുള്ളത് .ഇതാണ് ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്നത് ‘- എന്നാണ് ബ്രിട്ടാസ് പറയുന്നത്.
ഇന്ത്യയിലെ മുതിർന്ന നേതാക്കളിൽ ഒരാളും കേരളത്തിൽ 10 വർഷം മുഖ്യമന്ത്രിയുമായിരുന്ന വ്യക്തിയെയാണ് ഇത്തരത്തിൽ ഡൽഹി പൊലീസ് കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ട്; കൃത്യസമയത്ത് മരുന്ന് കഴിക്കേണ്ടതുമുണ്ട്. എന്നാൽ ആ ഒരു സാമാന്യ മര്യാദ പോലും കാണിക്കാൻ ഡൽഹി പോലീസ് തയ്യാറാകുന്നില്ല.
പ്രതിഷേധക്കാരെ മാത്രമല്ല, സാധാരണക്കാരായ ജനങ്ങൾക്കു പോലും ജന്തർമന്തറിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല.എവിടേയ്‌ക്കാണ് തങ്ങളെ കൊണ്ടുപോകുന്നത് അറിയില്ല . രാത്രി വീട്ടിലേയ്‌ക്ക് കയറിയ പൊലീസ് എംപി അല്ലാതെ മറ്റാരെങ്കിലും താമസമുണ്ടോ എന്നുവരെ അന്വേഷിച്ചുവെന്നുംബ്രിട്ടാസ് പറഞ്ഞു.
ഇങ്ങനെയൊരു സമീപനം ഡൽഹി പൊലീസിന്റേയോ, കേന്ദ്ര സേനയുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല . ജനാധിപത്യസമരത്തെ നേരിടാൻ കാശ്മീരിൽ നിന്നുമടക്കമുള്ള കേന്ദ്രസനേകളെയാണ് ഡൽഹിയിൽ വിന്യസിപ്പിച്ചിട്ടുള്ളത്. പൊലീസും കേന്ദ്രസനകളുമായി 40,000 ത്തിലധികം പേരാണ് ഡൽഹിയിൽ തമ്പടിച്ചിരിക്കുന്നതെന്നാണ് ബ്രിട്ടാസ് പറയുന്നത്.