India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : ‘കോക്രോച്ച് ജനത പാർട്ടി’ (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ (85) ശനിയാഴ്ച അന്തരിച്ചു. ദേശീയ തലസ്ഥാനത്ത് എത്തിയ ഉടൻ ഡൽഹി പോലീസ് ദീപ്കെയെ കസ്റ്റഡിയിലെടുത്തിരുന്നു. അതിനു പിന്നാലെയായിരുന്നു സാവിത്രിബായിയുടെ മരണം .ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചനയുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതയായിരുന്ന സാവിത്രിബായി, മഹാരാഷ്‌ട്രയിലെ ഹിംഗോളി ജില്ലയിലുള്ള കുടുംബത്തിന്റെ ജന്മനാടായ സാന്തൂക് പിംപ്രിയിൽ വെച്ചാണ് ശനിയാഴ്ച രാവിലെ അന്തരിച്ചത്.ദിപ്കെയുടെ മാതാപിതാക്കളായ ഭഗവാൻ ദിപ്കെയും അനിതയും ഛത്രപതി സംഭാജിനഗറിലായിരുന്നു. അവർ ഉടൻ തന്നെ ഹിംഗോളിയിലേക്ക് തിരിക്കുമെന്നാണ് വിവരം.

ഡൽഹിയിൽ പ്രതിഷേധം ആസൂത്രണം ചെയ്തിരുന്ന സാഹചര്യത്തിൽ അവരുടെ വീടിന് ചുറ്റും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. അതേസമയം ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് സംഘടനാ ചുമതലയുള്ള അജിങ്ക്യ ഷിൻഡെ നേതൃത്വം നൽകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പാർട്ടി വീഡിയോ പുറത്തിറക്കി.

 

Recent Posts