Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : നേഹ ബോറയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ഐഎൻഎയിൽ നിന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധക്കാർ മാർച്ച് ആരംഭിച്ചു. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് തുടരുകയാണ്. യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ എന്നിവർ നിരവധി ഐസ പ്രവർത്തകർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

ആകാശവാണി ഭവന് സമീപമുള്ള ഇംതിയാസ് അലി മാർഗിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കുകയും പോലീസുകാർക്ക് നേരെ കല്ലെറിയുകയും ചെയ്തു. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.കൊണാട്ട് പ്ലേസ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് 500-ലധികം ആളുകളെ പോലീസും അർദ്ധസൈനിക വിഭാഗവും കസ്റ്റഡിയിലെടുത്തു.

അരവിന്ദ് കെജ്‌രിവാൾ, ഐഷി ഘോഷ്, മനീഷ് സിസോദിയ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ ഡിവൈഎഫ്ഐ സംഘടങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. പി എം ആർഷോ ഉൾപ്പെടെയുള്ളവർ പൊലീസ് കസ്റ്റഡിയിലാണ്.

Recent Posts