India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത കോക്റോച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിനുള്ളിൽ വെച്ച് തടഞ്ഞ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

മുംബൈയിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ തൊട്ടടുത്ത നിമിഷങ്ങളിലായിരുന്നു നാടകീയമായ ഈ പൊലീസ് നീക്കം.വിമാനത്തിനകത്തേക്ക് പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നതിന്റെയും ദിപ്കെയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്നു.

Recent Posts