Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദോഹ : വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ഖത്തർ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. 2026 ഒക്ടോബർ 4-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കാനും, റോഡുകളിൽ ജാഗ്രത പുലർത്താനും ആഭ്യന്തര മന്ത്രാലയം വാഹനമോടിക്കുന്നവരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഖത്തറിൽ വാഹനാപകടം നയിക്കുന്ന പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

സുരക്ഷിതമല്ലാത്ത രീതിയിൽ ലെയ്ൻ മാറുന്നത്. റോഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കാതെ പെട്ടെന്ന് ലെയ്‌നുകൾ മാറുന്നതോ ലെയ്‌നുകൾക്കിടയിലൂടെ അശ്രദ്ധമായി നീങ്ങുന്നതോ അപകടങ്ങൾക്ക് കാരണമാകുന്നു.

വാഹനമോടിക്കുമ്പോൾ ശ്രദ്ധയും ഏകാഗ്രതയും ഇല്ലാതിരിക്കുന്നത്. ശ്രദ്ധക്കുറവ് മൂലം ഡ്രൈവർമാർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതാണ്.

വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാതിരിക്കുന്നത്. മറ്റ് വാഹനങ്ങളുമായി വളരെ അടുത്ത് ചേർന്ന് ഡ്രൈവർ ചെയ്യുന്നത് വാഹനങ്ങൾ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് കൃത്യസമയത്ത് വാഹനം നിർത്താനുള്ള ഡ്രൈവറുടെ കഴിവിനെ ബാധിക്കുമെന്ന് വ്യക്തമാക്കി. റോഡുകളിൽ വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

റോഡ് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താതെ അതിലേക്ക് പ്രവേശിക്കുകയോ തിരിയുകയോ ചെയ്യുന്നത് മറ്റൊരു അപകടസാധ്യതയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Recent Posts