
ന്യൂദല്‍ഹി: ഒക്ടോബര്‍ 10ന് സിജെപി നടത്താനിരിക്കുന്ന ജന്തര്‍മന്തര്‍ മാര്‍ച്ച് വിലക്കി ദല്‍ഹി പൊലീസ്. വലിയ തോതിലുള്ള ജനപങ്കാളിത്തം ഉണ്ടാകുമെന്നതിനാല്‍ , ഭരണപരവും സുരക്ഷാപരവുമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നത് കണക്കിലെടുത്താണ് ജന്തർ മന്ദാറിലെ പ്രതിഷേധത്തിന് ഡൽഹി പോലീസ് ഔദ്യോഗിക അനുമതി നിഷേധിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 10ന് സിജെപി നടത്താന്‍ ഉദ്ദേശിക്കുന്ന പാര്‍ലമെന്‍റ് മാര്‍ച്ചിന് മുന്നോടിയായി പൊലീസ് സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദീപ്കെ, അശുതോഷ് റാങ്ക എന്നിവര്‍ക്ക് നോട്ടീസുകള്‍ അയച്ചിട്ടുണ്ട്. മാര്‍ച്ച് മൂലം ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്ത് അതിന് തടയിടാനാണിത്.
ഒക്ടോബര്‍ 10ന്റെ പ്രകടനത്തിനിടെ സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ അത് തടയുന്നതിനായി, സിജെപി നേതാക്കളുടെ യാത്രാ പദ്ധതികൾ, സാമ്പത്തിക സ്രോതസ്സുകൾ, ഒത്തുചേരലിന്റെ ഉദ്ദേശ്യം എന്നിവയെക്കുറിച്ച് പൊലീസ് അധികൃതർ സിജെപി നേതാക്കളോട് വിശദാംശങ്ങള്‍ ചോദിച്ചിട്ടുണ്ട്.