
ന്യൂദല്‍ഹി: അജയ് ദേവ്ഗണ്‍ നായകനായ ‘ദൃശ്യം: ദി കണ്‍ക്ലൂഷന്‍’ എന്ന സിനിമ സ്ട്രീം ചെയ്യുന്നതിനോ ഡൗണ്‍ലോഡ് ചെയ്യുന്നതിനോ സൗകര്യമൊരുക്കുന്നതില്‍ നിന്ന് ഫ്രോഡ് വെബ്സൈറ്റുകളെ വിലക്കി ദല്‍ഹി ഹൈക്കോടതി. ചിത്രം ഒക്ടോബര്‍ 2 ന് റിലീസ് ചെയ്തിരുന്നു. സിനിമ ഹോസ്റ്റ് ചെയ്യുന്നതില്‍ നിന്നും, സ്ട്രീം ചെയ്യുന്നതില്‍ നിന്നും, അനുമതിയില്ലാതെ വെബ്സൈറ്റുകളിലോ മറ്റ് പ്ലാറ്റ്ഫോമുകളിലോ ഇന്റര്‍നെറ്റ് വഴി കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും വിലക്കിയിരിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ പ്രതിചേര്‍ത്തിരിക്കുന്ന ഒമ്പത് വ്യാജ വെബ്സൈറ്റുകള്‍ സിനിമ നിയമവിരുദ്ധമായി സ്ട്രീം ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് നിര്‍മ്മാതാക്കളായ ഡിജിറ്റല്‍18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കോടതിയെ അറിയിച്ചിരുന്നു.
സംശയാസ്പദമായ ഡൊമെയ്‌നുകള്‍ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുകയോ തടയുകയോ ചെയ്യാന്‍ ഡൊമെയ്ന്‍ നെയിം രജിസ്ട്രാര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ ഉത്തരവ് പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.