
ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഒക്ടോബർ 10 മുതൽ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് രക്ഷിക്കൂ, രാജ്യം രക്ഷിക്കൂ) എന്ന പേരിൽ രാജ്യവ്യാപക പ്രചാരണം ആരംഭിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ
ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും തിരഞ്ഞെടുപ്പ് സംവിധാനം ശരിയാക്കുകയും ചെയ്യുന്നത് വരെ കോൺഗ്രസിന്റെ പോരാട്ടം തുടരുമെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ‘ ഇത് നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് . മോദിയും , അമിത് ഷായും എത്രയൊക്കെ ശക്തമായി ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചാലും അതൊന്നും വിലപ്പോവില്ല . ഗ്യാനേഷ് രാജി വയ്‌ക്കേണ്ടി വരും. മാത്രമല്ല ഈ പ്രതിഷേധം ഗ്യാനേഷിൽ മാത്രം ഒതുങ്ങി നിൽക്കില്ല
ഈ പോരാട്ടം നാളെയോ മറ്റന്നാളോ അവസാനിക്കുന്നതല്ല. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും സംവിധാനം ശരിയാക്കുകയും ചെയ്യുന്നത് വരെ ഇതൊരു തുടർച്ചയായതും ശക്തവുമായ പ്രചാരണമായി മുന്നോട്ട് കൊണ്ടുപോകാൻ രാഹുൽ ഗാന്ധി ഞങ്ങളുടെ നേതാക്കൾക്ക് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്“ എന്നാണ് കെ സി വേണുഗോപാൽ പറയുന്നത് .