India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

പാറ്റപാര്‍ട്ടിക്കാരോ അവരുടെ 'പ്രവർത്തനങ്ങളോ അല്ല തങ്ങളുടെ പ്രശ്നമെന്നും ഉമർ ഖാലിദിനെപ്പോലുള്ളവരുമായുള്ള അവയുടെ ബന്ധമാണ് തങ്ങളുടെ പ്രശ്നമെന്നും മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ:”പാറ്റപാര്‍ട്ടിക്കാരോ അവരുടെ ‘പ്രവർത്തനങ്ങളോ അല്ല തങ്ങളുടെ പ്രശ്നമെന്നും ഉമർ ഖാലിദിനെപ്പോലുള്ളവരുമായുള്ള അവയുടെ ബന്ധമാണ് തങ്ങളുടെ പ്രശ്നമെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണെ.

മഹാരാഷ്‌ട്രയില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പാറ്റ പാര്‍ട്ടിയായ സിജെപി ജയില്‍ നിറയ്‌ക്കല്‍ സമരത്തിന് ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര് രാജിവെയ്‌ക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളാണ് സിജെപി ഉയര്ത്തുന്നത്.

പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ അംഗീകരിക്കുമ്പോഴും, ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഞങ്ങള്‍ കാണുന്നു. ഇത് അപകടകരമാണെന്നും നിതീഷ് റാണെ മുന്നറിയിപ്പ് നൽകി.

പ്രതിഷേധങ്ങളിലൂടെ ഉമർ ഖാലിദിനെ മഹത്വവൽക്കരിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും നിതേഷ് റാണ വ്യക്തമാക്കി.

Recent Posts