Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

ഇറാൻ വ്യോമ ഗതാഗതം തടഞ്ഞാൽ ഒരു രാജ്യത്തെ ഫ്ലൈറ്റും സമാധാനത്തോടെ ആകാശത്ത് പറക്കില്ല ; പുതിയ ഭീഷണികളുമായി ജിഹാദികൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : ഇസ്രായേലിലേയ്‌ക്കുള്ള ഫ്ലൈ ദുബായ് ഫ്ലൈറ്റ് അപകടത്തിൽപ്പെടുത്താൻ ഒമാൻ പൈലറ്റ് ശ്രമിച്ചത് ലോകം മുഴുവൻ വാർത്തയായ കാര്യമാണ്. യുഎസ് അടക്കം സംഭവത്തെ ഇസ്ലാമിക ഭീകരവാദം എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നതും. എന്നാൽ നൂറ് കണക്കിന് ആളുകളുടെ ജീവൻ അപകടത്തിൽപ്പെടുത്താൻ നോക്കിയ ഒമാൻ പൈലറ്റിനെ ന്യായീകരിക്കാനും കേരളത്തിലെ ജിഹാദികൾ രംഗത്തെത്തി കഴിഞ്ഞു. അതിനൊപ്പം മനോധൈര്യം കൈവിടാതെ ധീരതയോടെ അക്രമിയെ ചെറുത്ത് നിന്ന ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രതിസ്ഥാനത്ത് എത്തിക്കാനുമാണ് ജിഹാദികളുടെ ശ്രമം .

ഇറാനുമായി കൊമ്പുകോർത്തിട്ട് ഒരുത്തനും മനസ്സമാധാനമായിട്ട് മോളിൽ കൂടി പോകാം എന്ന് വിചാരിക്കേണ്ട എന്നാണ് ചിലരുടെ കമന്റ്. ഇറാനെ ആക്രമിക്കാൻ വേണ്ടിയുള്ള സൗദിയുടെയും, യുഎഇയുടെയും, ജൂതന്മാരുടെയും ഓരോ നാടകങ്ങളാണിതെന്നും, ഇറാൻ വ്യോമ ഗതാഗതം തടഞ്ഞാൽ ഒരു രാജ്യത്തെ ഫ്ലൈറ്റും സമാധാനത്തോടെ ആകാശത്ത് പറക്കില്ലെന്നുമാണ് മലയാളി ഇസ്ലാമിസ്റ്റുകളുടെ ഭീഷണി.

ഈമാനുള്ളവരാണ് ഒമാനികൾ അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞ് വെളുപ്പിക്കാനും ചില ശ്രമങ്ങളുണ്ട്. ‘ ജൂതന്റെ കൂടെ കൂടി ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചതാകാമെന്നും, ഒമാനി പൈലറ്റ് അത് തടയാൻ ശ്രമിച്ചതാകാമെന്നുമാണ് ‘ വെളുപ്പിക്കലിന്റെ മാരക വേർഷൻ . മുൻപ് പഹൽഗാമിൽ ഭീകരാക്രമണം നടന്നപ്പോഴും പാക് ഭീകരരെ വെളുപ്പിക്കാൻ ശ്രമിച്ചവരാണ് കേരളത്തിലെ ഈ തീവ്ര ഇസ്ലാമിസ്റ്റുകൾ.

Recent Posts