
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ രാത്രി യൂത്ത് കോണ്‍ഗ്രസ്- എസ് എഫ് ഐ സംഘര്‍ഷം.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാത്രി 8 മണിയോടെ നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപ്പന്തം തിരികെ എറിഞ്ഞതോടെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.
എന്നാല്‍ വൈദ്യുതി പോയപ്പോള്‍ ഹോസ്റ്റലിന് മുന്നില്‍ പ്രകടനത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എസ് എഫ് ഐക്കാര്‍ കളിയാക്കിയതോടെ മാര്‍ച്ചിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം ആക്രമിച്ചതെന്നാണ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ വാദം. ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. ഹോസ്റ്റലിനകത്ത് നിന്ന് റോഡിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസുകാര്‍ ഹോസ്റ്റല്‍ വളപ്പിലേക്കും കല്ലെറിഞ്ഞു.
ഹോസ്റ്റലിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ വലിച്ചെറിഞ്ഞ പന്തങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലായും ജനലുകളിലും വീണു. അഗ്നിരക്ഷാ സേനയെത്തി ഇത് കെടുത്തി.തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ യുണിവേഴ്‌സിറ്റി കോളേജിലേക്ക് പോയി അവിടെ ഉണ്ടായിരുന്ന കൊടിതോരണങ്ങള്‍ വലിച്ചു പൊട്ടിച്ചു.പിന്നാലെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലേക്ക് വീണ്ടുമെത്തി കല്ലെറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഈ സമയം ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ റോഡിലുളള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കല്ലെറിഞ്ഞു.
ഈ സാഹചര്യത്തില്‍ പൊലീസ് ഹോസ്റ്റല്‍ വളപ്പിലേക്ക് കയറി ലാത്തിച്ചാര്‍ജ്ജ് നടത്തി.നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ അബിന്‍ വര്‍ക്കി എം എല്‍ എ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ എത്തി തങ്ങളുടെ പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും മാറ്റി.
സംഘര്‍ഷം അറിഞ്ഞ് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവന്‍കുട്ടി , ജില്ലാ സെക്രട്ടറി ജോയി, സനോജ് തുടങ്ങിയവരെത്തി ഹോസ്റ്റലിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കുത്തിയിരുന്നു. ഈ സമയം പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഹോസ്റ്റലിന് മുന്നിലെത്തി.എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവിനടക്കം മര്‍ദ്ദനമേറ്റെന്ന് പിണറായി പറഞ്ഞു.കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എ ഡി ജി പി വിജയന്‍ സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.