India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: നാഗര്‍കോവിലിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ നാല് പേര്‍ അറസ്റ്റിൽ. ആലംകുളം സ്വദേശി മുരുകേശന്‍ (30) തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) ഉള്‍പ്പടെ 4 പേരാണ് പിടിയില്‍ ആയത്. കവര്‍ച്ച ചെയ്ത 98 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു.പ്രതികളിൽ നിന്ന് 98 പവൻ സ്വർണ്ണാഭരണങ്ങളും പണവും പിടിച്ചെടുത്തു. കഴിഞ്ഞ 24നായിരുന്നു കേസിനാസ്പദമായ സംഭവം. തെക്കേ മൂലയിൽ വിജിപി ഗാർഡനിൽ താമസിക്കുന്ന യൂട്യൂബർ കൂടിയായ വിനോദ് കുമാറും ഭാര്യയും താമസിക്കുന്ന വീട്ടിലായിരുന്നു കവർച്ച.

24ന് വൈകുന്നേരം 6 മണിയോടെ കുടുംബം തിരുനെൽവേലിയിലേക്ക് പോയിരുന്നു. അർദ്ധരാത്രി 12 മണിയോടെ അവർ വീട്ടിലേക്ക് മടങ്ങിയപ്പോൾ വീടിന്റെ പിൻവാതിൽ തകർത്തതായി കണ്ടെത്തി. തുടർന്ന്, വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ ഉൾപ്പെടെ കൊള്ളയടിക്കപ്പെട്ടു.ഒരുകോടിയോളം മൂല്യമുള്ള സ്വര്‍ണ – വജ്രാഭരണങ്ങളും അമ്പതിനായിരും രൂപയുമാണ് വീട്ടില്‍ നിന്നും നഷ്ടമായത്.
തുടർന്ന് രാജക്കമംഗലം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് സൂപ്രണ്ട് അരുൾ നഗർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

യൂട്യൂബര്‍ വിനോദ് കുമാറിന്റെ ഭാര്യ മധുമിതയാണ് പൊലീസില്‍ പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ 4.5ലക്ഷം ഫോളോവേഴ്സ് മധുമിതയ്‌ക്കുണ്ട്. സ്ഥിരമായി ആഢംബര ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളുമാണ് യുവതി യൂട്യൂബിലൂടെ ഉള്‍പ്പെടെ പങ്കുവയ്‌ക്കുന്നത്. കെട്ടുകണക്കിന് പണവും സ്വര്‍ണാഭരണങ്ങളുമാണ് ഭൂരിഭാഗവും വീഡിയോയിലും കണ്ടന്റ്.

Recent Posts