India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ അലഹബാദ് ഹൈക്കോടതി നിരോധിച്ചു. റസ്റ്റോറന്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് വിധി.
പുകവലിക്കാത്തയാള്‍ക്ക് പൊതുസ്ഥലത്ത് ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം മൗലികാവകാശമാണ്, ഒരു സ്ഥാപനത്തിന്റെ വാണിജ്യ താല്‍പ്പര്യത്തിലേയ്‌ക്ക് അത് ചുരുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഹുക്ക വലിയുന്നതിന് കര്‍ശന ശിക്ഷ ചുമത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ഉള്‍പ്പെടെ, നിരോധനം നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഭക്ഷണശാലകളില്‍ ഹുക്ക വലിക്കുന്നതിനോ ഹുക്ക ബാറുകള്‍ സ്ഥാപിക്കുന്നതിനോ ലൈസന്‍സ് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കോ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

 

Recent Posts