
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ സംസ്ഥാന മന്ത്രിമാരെയും തടയുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍. അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന പൊലീസിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് കെ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഒരു നിമിഷം പോലും തടസപ്പെട്ടില്ലെന്നും പ്രതിഷേധക്കാരെ അമിത് ഷാ കണ്ടിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത് . വാഹനത്തിലുളളില്‍ കാത്തിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പെട്ടെന്ന് ചാടി ഇറങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം സംസ്ഥാനത്തിന്നും മന്ത്രിമാര്‍ക്കെതിരെ യുവമോര്‍ച്ച പ്രതിഷേധം തുടര്‍ന്നു. മന്ത്രിമാരായ ജനീഷിനും ഷംസുദ്ദീനും നേരെയായിരുന്നു ഇന്നത്തെ പ്രതിഷേധം.
സംസ്ഥാന മന്ത്രിമാര്‍ക്കെതിരായ യുവമോര്‍ച്ച പ്രതിഷേധം തുടരുമെന്നും എന്തു ചെയ്യുമെന്ന് കാണാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു . യുവമോർച്ചക്കാരുടെ ശരീരത്തിലൂടെ ഒഴുകുന്നതും രക്തമാണെന്നും, പൊലീസിനെ രാഷ്‌ട്രീയവത്ക്കരിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.