News

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കനത്ത റോഡ് ഗതാഗതക്കുരുക്കും ചുരത്തിൽ ഇടയ്‌ക്കിടെയുള്ള തടസ്സങ്ങളും കണക്കിലെടുത്ത്, കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് ഒരു ഹൈ സ്പീഡ് റെയിൽ കണക്റ്റിവിറ്റി നടപ്പാക്കാൻ രണ്ടര മാസം മുമ്പ് വച്ച പദ്ധതി നിർദ്ദേശത്തോട് സംസ്ഥാന സർക്കാരിന് പ്രതികരണമില്ല. വയനാടിന്റെ വികസനവും വളർച്ചയും വേഗത്തിലാക്കുന്ന, ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതി ജൂലൈ 10 നാണ് ഡൽഹി മെട്രോ കോർപ്പറേഷനു വേണ്ടി മെട്രോമാൻ ഇ. ശ്രീധരൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇതു സംബന്ധിച്ച വിശദ റിപ്പോർട്ട് തയാറാക്കാൻ സംസ്ഥാന സർക്കാരിനോട് 5 കോടി രൂപയും ഫീസായി ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇന്നുവരെ ഒരു പ്രതികരണവും വി.ഡി. സതീശൻസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

പദ്ധതി ഇങ്ങനെ

കോഴിക്കോട്ടുനിന്ന് താമരശ്ശേരി അടിവാരം വരെ മേൽപ്പാത, തുടർന്ന് 20 കിലോമീറ്റർ നീളമുള്ള ഒരു തുരങ്കത്തിലൂടെ ഉയരത്തിൽ കയറും. മുകളിലേക്കും താഴേക്കും യാത്ര ചെയ്യാൻ രണ്ട് തുരങ്കങ്ങളുണ്ടാകും, തുരങ്കത്തിന്റെ പൂർത്തിയായ ആന്തരിക വ്യാസം 6.5 മീറ്ററായിരിക്കും. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാരെ ഒഴിപ്പിക്കാൻ ഓരോ 500 മീറ്ററിലും തുരങ്കങ്ങൾ പരസ്പരം ബന്ധിപ്പിക്കും. കൽപ്പറ്റയിൽ തുരങ്കം മേൽഭാഗത്ത് എത്തും. അവിടുന്ന് സുൽത്താൻ ബത്തേരിവരെ ഒരു എലിവേറ്റഡ് ലൈൻ നീട്ടും.
റെയിൽവേ ലൈനിന്റെ ആകെ നീളം 72 കിലോമീറ്ററായിരിക്കും, സഞ്ചരിക്കാൻ വേണ്ടിവരുന്നത് 38 മിനിറ്റും.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽവേയ്‌ക്ക് നിർദ്ദേശിച്ചിരിക്കുന്ന ട്രെയിനുകളുമായി ഈ ട്രെയിനുകളുടെ സമയം ക്രമപ്പെടുത്താം. അതിനാൽ സുൽത്താൻ ബത്തേരി മുതൽ തിരുവനന്തപുരത്തേക്ക് ട്രെയിൻ സർവീസുകൾ സാധ്യമാകും.

4 വർഷം, 15,000 കോടി രൂപ

നിർദ്ദിഷ്ട റെയിൽവേ ലൈനിന്റെ ചെലവ് 15,000/- കോടി രൂപയാണ്, ഇത് 4 വർഷം കൊണ്ട് പൂർത്തിയാക്കും.
സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസുകളും സാധ്യമാകുന്നതാണ് പദ്ധതി.
നിർദ്ദിഷ്ട റെയിൽവേ ലൈനിന്റെ ചെലവ് 15,000 കോടി രൂപയാണ്, ഇത് 4 വർഷത്തിനുള്ളിൽ പൂർത്തിയാകും. പ്രത്യേകം രൂപകൽപ്പന ചെയ്ത ടണൽ ബോറിംഗ് മെഷീനുകൾ (ടിബിഎം) ഉപയോഗിച്ചാണ് തുരങ്കങ്ങൾ ബോറിംഗ് ചെയ്യുന്നത്. റെയിൽ ലൈനിന്റെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും സോളാറിലൂടെയായിരിക്കും.

യാത്രാ സർവീസുകൾക്ക് പുറമേ, രാത്രി 9.00 നും 11.00 നും ഇടയിൽ ചരക്ക് സർവീസുകൾക്കും ഈ ചെറിയ ദൈർഘ്യം ഉപയോഗിക്കാം. അതിനാൽ, അവശ്യവസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകാനും കഴിയും, ഇത് വയനാട് ജില്ലയുടെ വികസനത്തിന് വലിയ പ്രോത്സാഹനമാകും.

വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ കേരള സംസ്ഥാന സർക്കാരിനോട് ഡിഎംആർസി അഞ്ചുകോടി രൂപ ഫീസ് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല.

സിയാൽ മാതൃകയിൽ
സിയാൽ മാതൃകയിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതിക്കും ഫണ്ട് കണ്ടെത്താൻ പദ്ധതിയിൽ നിർദ്ദേശിക്കുന്നത്.

ഈ പാത നിർമ്മാണത്തിന് മരങ്ങൾ മുറിക്കുകയോ വനഭൂമി ഏറ്റെടുക്കുകയോ വേണ്ട. മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ ഉണ്ടാകുമെന്ന ഭയവുമില്ല എന്നാണ് പദ്ധതിയുടെ സവിശേഷതയായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

 

Recent Posts