
കോഴിക്കോട്: പഴയ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗമായി നിയമിച്ച സംവിധായകൻ സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത് .
ഒരു സമൂഹത്തിൽ 10 ശതമാനത്തേക്കാൾ കൂടുതൽ മുസ്‌ലിംകളായാൽ ജനാധിപത്യവും മതേതരത്വവും അതിന്റെ വഴിക്ക് പോകുമെന്നാണ് 2020 ആഗസ്റ്റ് 13ന് സജീവൻ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മോദിക്കല്ല ഇനി ഏത് കൊലകൊമ്പൻ വന്നാലും മുസ്‌ലിം വർഗീയതയെ തളയ്‌ക്കാനാവില്ല.
മുസ്‌ലിംകൾ ജനാധിപത്യ സമൂഹത്തിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വർഗീയത പരത്തും. ഇതിന് അവരിലെ ചെറിയൊരു വിഭാഗം മതി. ആ സമുദായത്തിലെ ഭൂരിപക്ഷത്തിനെ മുൾമുനയിൽ നിർത്തി വർഗീയവാദികൾ തെരുവിൽ അഴിഞ്ഞാടും, കത്തിക്കുമെന്നും സജീവൻ അന്തിക്കാട് കുറിപ്പിൽ പറഞ്ഞിരുന്നു. ഇതാണിപ്പോൾ ജിഹാദികൾ ചർച്ചയാക്കിയിരിക്കുന്നത് .