Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: ആയൂരില്‍ വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചേര്‍ന്ന് ചൂട് വെള്ളം ഒഴിച്ചു. സംഭവത്തില്‍ പൊലിസ് കേസെടുത്തു. ഇടമുളയ്‌ക്കല്‍ സ്വദേശിനി രാധാമണിക്കാണ് പൊള്ളലേറ്റത്. മകള്‍ അശ്വതിയും ചെറുമകള്‍ അമൃതയുമാണ് വയോധികയെ ആക്രമിച്ചത്.

രാധാമണിയുടെ മുഖത്തും ദേഹത്തും തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ചടയമംഗലം പൊലിസ് ആണ് കേസെടുത്തത്. പെണ്‍കെണി ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് അശ്വതി.

 

Recent Posts