India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ ; വൃദ്ധസദനത്തിൽനിന്ന് സംസാരിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ, വര്‍ഷങ്ങളായി വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വിനോദ് കാംബ്ലി സംസാരിക്കാൻ പോലും ബുദ്ധിമുട്ടുകയാണെന്നു വ്യക്തമാക്കുന്നതാണു വി‍ഡിയോ. വൃദ്ധ സദനത്തിലെ സൗകര്യങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും കാംബ്ലി നന്നായി വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനു സാധിക്കുന്നില്ല. ഇടയ്‌ക്കിടെ വാക്കുകൾ മുറിഞ്ഞു പോകുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് കാംബ്ലി സംസാരിക്കുന്നത്.

‘‘ഞാനിപ്പോൾ ചികിത്സയിലാണ്. ഇവിടത്തെ സൗകര്യങ്ങൾ അത്രയും മികച്ചതാണ്. ഇവിടെ നിൽക്കുമ്പോൾ വീട്ടിൽനിന്നു മാറിനിൽക്കുകയാണെന്ന തോന്നൽ എനിക്കില്ല. ഇവിടത്തെ ആളുകളുടെ സ്നേഹവും ബഹുമാനവും എനിക്കു ലഭിക്കുന്നുണ്ട്.’’– വിഡിയോയിൽ കാംബ്ലി പറയുന്നു.

ബിസിസിഐയിൽനിന്നു ലഭിക്കുന്ന പെൻഷൻ ഉപയോഗിച്ചാണ് കാംബ്ലിയും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാൽ എന്നു മുതലാണ് കാംബ്ലി വൃദ്ധസദനത്തിൽ എത്തിയതെന്നു വ്യക്തമല്ല. വിനോദ് കാംബ്ലിയുടെ ആശുപത്രി ബില്ലുകൾ മുൻ ഇന്ത്യൻ താരങ്ങളാണ് അടയ്‌ക്കുന്നത്.

കഴിഞ്ഞ വർഷം സുനിൽ ഗാവസ്കറിനൊപ്പം ഒരു പൊതുവേദിയിലെത്തിയ വിനോദ് കാംബ്ലി നടക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. കാംബ്ലിയെ സഹായിക്കുന്നതിനായി സുനിൽ ഗാവസ്കറുടെ നേതൃത്വത്തിൽ മാസം 30,000 രൂപ വീതം താരത്തിനു നൽകുന്നുണ്ട്.

Recent Posts