Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: അഞ്ചലില്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയിലായി.കല്ലമ്പലം സ്വദേശി റെജിയെ ആണ് പിടികൂടിയത്. ഇടമുളയ്‌ക്കല്‍ വാഴോട് സ്വദേശി ലിസിക്ക് ആണ് പൊള്ളലേറ്റത്.

ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പ്രതി ലിസിയുടെ ശരീരത്തില്‍ തിന്നര്‍ ഒഴിച്ച് തീ കൊളുത്തി. ലിസിയുടെ മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ലിസി.

കുറച്ചുനാളുകളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു ഇവര്‍.ലിസി ഹോം നഴ്‌സിംഗ് ജോലിക്ക് പോകുന്നതില്‍ റെജിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഈ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.

 

 

Recent Posts