Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: തുടര്‍ച്ചയായി ആറുമാസത്തിലധികമായി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാത്ത നിഷ്‌ക്രിയ റേഷന്‍ കാര്‍ഡുകള്‍ ഒക്ടോബര്‍ 1 മുതല്‍ മരവിപ്പിക്കും. റേഷന്‍ വിതരണം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സ്മാര്‍ട്ട് പി.ഡി.എസ് സംവിധാനവും ആധാര്‍ അധിഷ്ഠിത പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കുന്നതിന്‌റെ ഭാഗമായാണിത്.
മരവിപ്പിക്കപ്പെട്ട കാര്‍ഡുകള്‍ വീണ്ടും സജീവമാക്കുന്നതിനായി കാര്‍ഡിലുള്ള എല്ലാ അംഗങ്ങളും നിശ്ചിത സമയപരിധിക്കുള്ളില്‍ ഇ-കെവൈസി പരിശോധനയും മസ്റ്ററിംഗും പൂര്‍ത്തിയാക്കേണ്ടിവരും.
കാലാവധി കഴിഞ്ഞും റേഷന്‍ വാങ്ങാത്തവരുടെയും ഇ-കെവൈസി ചെയ്യാത്തവരുടെയും കാര്‍ഡുകള്‍ വഴി ലഭിക്കുന്ന സൗജന്യ/സബ്സിഡി ഭക്ഷ്യധാന്യങ്ങളും മറ്റ് റേഷന്‍ ആനുകൂല്യങ്ങളും നിറുത്തിവയ്‌ക്കും.
വ്യാജ കാര്‍ഡുകളും അനര്‍ഹമായ ആനുകൂല്യങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യം.

 

 

Recent Posts