Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നഗോയ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ വനിതകളുടെ ലോംഗ്ജമ്പില്‍ മലയാളി താരം ആന്‍സി സോജന്‍ വെള്ളി നേടിയതിന് പിന്നാലെ പുരുഷ ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയും വെള്ളിനേട്ടത്തിനുടമയായി.വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസ്, പുരുഷന്മാരുടെ ഡെക്കാത്ലണ്‍ എന്നിവയിലും ഇന്ത്യ മെഡല്‍ നേടി.

2.25 മീറ്റര്‍ ഉയരം ചാടിയാണ് ഹൈജമ്പില്‍ കുഷാരെ വെള്ളി നേടിയത്.തായ് വാന്റെ ഷാവോ സുവാന്‍ ഫു സ്വര്‍ണം നേടിയപ്പോള്‍ കൊറിയയുടെ സംഗിയോക് വൂ വെങ്കലം നേടി.വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ ഇന്ത്യയുടെ പാരുള്‍ ചൗധരി വെങ്കലം നേടി.വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയുടെ ഹരിത ഭദ്ര വെങ്കലം സ്വന്തമാക്കി.സിംഗപുര്‍ താരം ശാന്തി പെരെയ്ര സ്വര്‍ണവും ചൈനയുടെ യുജി ഷെന്‍ വെള്ളിയും നേടി.

പുരുഷന്മാരുടെ ഡെക്കാത്ലണില്‍ തേജശ്വിന്‍ ശങ്കറാണ് മികച്ച പ്രകടനത്തോടെ മൂന്നാമതെത്തിയത്. ജപ്പാന്‍ താരം യുമ മരുയാമ 8123 പോയിന്റോടെ സ്വര്‍ണം നേടി.

 

 

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts