Kerala

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ സെല്‍ഫ് വെന്‍ഡിങ് മെഷീനുകളുമായി ബെവ്‌കോ. കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മെഷീന്‍ സ്ഥാപിക്കും. ഇത് വിജയിച്ചാല്‍ പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ നടപ്പാക്കാനാണ് തീരുമാനം.

ബാങ്കുകളുടെ സഹകരണത്തോടെയാണ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുക. കുപ്പികള്‍ മെഷീനില്‍ സ്റ്റോര്‍ ചെയ്യും. ഉപഭോക്താക്കള്‍ക്ക് ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം. തുടര്‍ന്ന് യുപിഐ, കാര്‍ഡ് എന്നീ മാര്‍ഗങ്ങളിലൂടെ പണമടയ്‌ക്കണം. പണമടച്ച് കഴിയുമ്പോള്‍ കുപ്പി മെഷീനില്‍ നിന്നുതന്നെ ലഭ്യമാകും. ബില്ലും മെഷീനില്‍ നിന്ന് ലഭിക്കും. മെഷീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തതിനുശേഷം കൗണ്ടറില്‍ നിന്ന് മദ്യം കൈപ്പറ്റുന്ന രീതിയും ആലോചിക്കുന്നുണ്ട്.

 

Recent Posts