
കോട്ടയം: മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. തൊടുപുഴ ഇടവെട്ടി ചൂരോലി തൊട്ടിയില്‍ മുഹമ്മദ് അഫ്രീന്‍ ആണ് മരിച്ചത്. മുത്തോലിയിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന മുഹമ്മദ് അഫ്രീന്‍ ഇന്ന് വൈകിട്ട് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. പാലാ ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ട ടീം എമര്‍ജന്‍സി അംഗങ്ങളും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.