Sports

പോള്‍വോള്‍ട്ടില്‍ ചരിത്രമെഴുതി ഭരണിക ഇളങ്കോവന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നഗോയ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് ട്രാക്കില്‍ ഭാരതത്തിന് ചരിത്രനേട്ടം. വനിതകളുടെ പോള്‍വോള്‍ട്ടില്‍ ഭാരതത്തിന്റെ ഭരണിക ഇളങ്കോവന്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഈ ഇനത്തില്‍ ഭാരതം നേടുന്ന ആദ്യ മെഡലാണിത്.

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ഭരണിക ഭാരതത്തിനായി മെഡല്‍ നേട്ടം സ്വന്തമാക്കിയത്. മികച്ച പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ഭരണിക മൂന്നാമതായി ഫിനിഷ് ചെയ്യുകയായിരുന്നു. 4.15 മീറ്റര്‍ ഉയരം മറികടന്നാണ് ഭരണിക വെങ്കലം ഉറപ്പിച്ചത്.

വെങ്കലത്തിനായി കസാഖ്സ്ഥാന്‍ താരം ഒലീന ഇവാനോവയില്‍ നിന്ന് വലിയ വെല്ലുവിളിയാണ് ഭരണിക നേരിട്ടത്. ഈ ഇനത്തില്‍ സ്വര്‍ണം ജപ്പാന്റെ മിസാക്കി മൊറോട്ട(4.55)യും വെള്ളി ചൈനയുടെന്യൂ ച്യുംഗെ(4.50)യും നേടി.

Recent Posts