Kerala

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാവറട്ടി: ഈര്‍പ്പമുള്ള ഇലപൊഴിയും കാടുകളിലും നിത്യഹരിത വനങ്ങളിലും കാടുകള്‍ നിറഞ്ഞ മലയോര മേഖലകളിലും മാത്രം കണ്ടുവരുന്ന പരുന്തുകളിലെ ബാഹുബലി മുല്ലശേരി മാനിനക്കുന്നില്‍ കണ്ടെത്തി. ചില പ്രദേശങ്ങളില്‍ ഇതിനെ കിരീടപ്പരുന്ത്, പെരുംപരുന്ത്, കിന്നരിപ്പരുന്ത് എന്നും വിളിക്കും.

തലയിലെ കിരീടമാണ് ഇവയ്‌ക്ക് കിരീടപ്പരുന്ത് എന്ന പേര് വരാന്‍ കാരണം. തലയുടെ പിന്‍ ഭാഗത്തായി പിന്നിലേക്ക് തള്ളി നില്‍ക്കുന്ന നീളമുള്ള തൂവലുകള്‍ നിറഞ്ഞ കിരീടമാണ് ഇതിന്റെ പ്രത്യേകത, വലിയ കണ്ണുകള്‍ തെളിഞ്ഞ മഞ്ഞ നിറത്തിലുള്ളതാണ്. ശരീരത്തിന്റെ മുകള്‍ ഭാഗം ഇരുണ്ട തവിട്ട് നിറത്തിലു ള്ളതും അടിഭാഗം വെള്ളയില്‍ തവിട്ട നിറത്തിലുള്ള വരകളോടു കൂടിയതുമാണ്.

വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ് ചിറ്റാട്ടുകരയാണ് ഇതിനെ മാനിനക്കുന്നില്‍ കണ്ടെത്തിയത്. ഉയര്‍ന്ന മരച്ചില്ലകളില്‍ അനങ്ങാതെ പതുങ്ങിയിരുന്ന് ഇരയെ നിരീക്ഷിച്ച് മിന്നല്‍ വേഗത്തില്‍ താഴേക്ക് പറന്നിറങ്ങി ആക്രമിക്കുന്ന ഇവ മികച്ച വേട്ടക്കാരാണ്. നാട്ടിന്‍പുറങ്ങളില്‍ ഇവയെ അധികം കാണാറില്ല.

Recent Posts