Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നഗോയ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഭാരത വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. തായിലാന്‍ഡിനെതിരെ 20-1ന്റെ വിജയമാണ് നേടിയത്. ദീപിക ഒമ്പത് ഗോളുകളാണ് മത്സരത്തില്‍ നേടിയത്. ബോത്ത് നവ്‌നീത് കൗര്‍ നാല് ഗോളും റുതുജ മൂന്ന് ഗോളും നേടി. നേഹ, ലാല്‍റെംസിയാമി ഹ്‌മാര്‍സോറ്റെ, സാക്ഷി റാണ, ക്യാപ്റ്റന്‍ സലീമ ടെറ്റെ എന്നിവര്‍ ഓരോ ഗോളും നേടി. സുപാന്‍സാ സമാന്‍സോ തായിലന്‍ഡിനായി മത്സരത്തിലെ ഏക ഗോള്‍ നേടി.

നവ്‌നീത് കൗറും റുതുജ പിസാലും ഈ ഏഷ്യന്‍ ഗെയിംസില്‍ രണ്ടാം തവണയാണ് ഹാട്രിക് നേട്ടം സ്വന്തമാക്കുന്നത്. മാത്രമല്ല ഏഷ്യന്‍ ഗെയിംസില്‍ ഭാരത വനിതാ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. കഴിഞ്ഞ തവണ ഹാങ്ഷൗവില്‍ ഉസ്‌ബെക്കിസ്ഥാനെ 19-0ന് തോല്‍പ്പിച്ചതാണ് ഇതുവരെയുള്ള വലിയ വിജയം. കഴിഞ്ഞ തവണ വെങ്കലമെഡലാണ് നേടിയത്. ഭാരത വനിതകളുടെ അടുത്ത മത്സരം നാളെ ആതിഥേയരായ ജപ്പാനെതിരെയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts