
വയനാട്: വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍. വടക്കനാട് പണയമ്പം തെക്കേകുന്നത്ത് ഷമിന്‍ ഫ്രാന്‍സിസ്(32), ചെതലയം ആറാംമയില്‍ വെട്ടുപാറപ്പുറത്ത് അഭിലാഷ് (44) എന്നിവരാണ് ചെതലയം ആറാംമയില്‍ ഹോം സ്റ്റേയില്‍ നിന്ന് പിടിയിലായത്.ഇവരില്‍നിന്ന് ഒരു ജോഡി ആനക്കൊമ്പും ചെറിയ ഒരു കൊമ്പിന്റെ കഷ്ണവും പിടികൂടി.
ഇരുവരുമെത്തിയ വാഹനവും വനവംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടന്നത്.
കല്‍പ്പറ്റ വിജിലന്‍സ്, കുറിച്യാട് റെയിഞ്ചുകളിലെയും കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് ഹോം സ്റ്റേയില്‍ നിന്നും യുവാക്കളെ പിടികൂടിയത്. കൊമ്പ് വാങ്ങാനുള്ള സംഘം എത്തുന്നതിനുമുമ്പ് തന്നെ ഷമിന്‍ ഫ്രാന്‍സിസിനെയും അഭിലാഷിനെയും വനംവകുപ്പ് പിടികൂടി. ആനക്കൊമ്പ് സംഘത്തിന് എവിടെ നിന്ന് ലഭിച്ചുവെന്നതിനെ കുറിച്ചും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം നടക്കുന്നു.