
മലപ്പുറം: നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാർത്ഥികൾക് എംഡിഎംഎ നൽകുന്ന മമ്പാട് കോളേജിലെ അധ്യാപകൻ സുഹൈൽ പെരിങ്ങോടനെയും കൂട്ടുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
മമ്പാട് എംഇഎസ് കോളേജിലെ ഗസ്റ്റ് അധ്യാപകൻ സുഹൈൽ, റീന, വിവേക്, സുബ്രഹ്മണ്യൻ എന്നിവരാണ് പിടിയിലായത്. അധ്യാപകന് എംഡിഎംഎ നല്‍കിയിരുന്ന സുബ്രഹ്‌മണ്യനില്‍ നിന്നും 0.4ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പിടികൂടി. പിന്നീടുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈല്‍ വിവേകിനും റീനക്കും സ്ഥിരമായി എംഡിഎംഎ വില്‍ക്കുന്നുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേർ കൂടി പിടിയിലായത്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
അധ്യാപകനായ സുഹൈൽ വിവേകിനും റീനക്കും സ്ഥിരമായി എംഡിഎംഎ വിൽക്കുന്നുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് വിശദമായ അന്വേഷണത്തിൽ അധ്യാപകൻ വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്ന് വിവരം അറിഞ്ഞത്.
കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽ നിന്ന് എംഡിഎംഎ മൊത്ത വിതരണക്കാരിൽ നിന്നും വാങ്ങി വിൽക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ അധ്യാപകൻ സമ്മതിച്ചു. ഇയാൾ സ്ഥിരം എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്നും സമ്മതിച്ചു.
അറസ്റ്റിലായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ കഴിഞ്ഞ മൂന്നുവർഷമായി മമ്പാട് എംഇഎസ് കോളേജിൽ ഗസ്റ്റ് അധ്യാപകനാണ്. നേരത്തെ കോഴിക്കോട് അധ്യാപികമാര്‍ ലഹരിക്കേസില്‍ പിടിയിലായ സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ അധ്യാപകര്‍ ലഹരി ഇടപാടുകാരുമായി ബന്ധപ്പെടുന്നുവെന്നും വില്‍പ്പന നടത്തുന്നുവെന്നും വ്യക്തമായിരിക്കുന്നത്.