Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനുസ്മൃതിക്കൊരു മുഖവുര

സന്തോഷ് ബോബന്‍byസന്തോഷ് ബോബന്‍
Sep 10, 2026, 05:14 am IST
inSamskriti

ഭാരതത്തില്‍ പോയ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രന്ഥമാണ് മനുസ്മൃതി. എന്നാല്‍ വിരലിലെണ്ണാവുന്നവര്‍പോലും ഈ പുസ്തകം വായിച്ചിട്ടില്ലെന്നതാണ് വസ്തുത. മനുസ്മൃതിയുടെ രചന സംസ്‌കൃത കാവ്യരൂപത്തലാണ് എന്നതിനാല്‍ വായനക്കു വേഗം വഴങ്ങുന്ന കൃതിയല്ല ഇത്. വിവര്‍ത്തനങ്ങളും കഠിനമാണ്. മനുസ്മൃതി ഇന്നൊരാളും പിന്തുടരുന്നില്ല. ചുരുക്കത്തില്‍ മനുസ്മൃതി ഇന്നാകെ ഉപയോഗിക്കുന്നത് അതിലെ ഏതെങ്കിലും ഒന്നോ രണ്ടോ വരികള്‍ എടുത്ത് രാഷ്‌ട്രിയ വിവാദങ്ങള്‍ ഉണ്ടാക്കുവാന്‍ മാത്രമാണ്.

മനുസ്മൃതിയുടെ മലയാള പരിഭാഷകളില്‍ ഏറ്റവും ലളിതമായി ലേഖകനു തോന്നിയത് തൃശൂര്‍ ശ്രീരാമകൃഷ്ണ മഠം പ്രസിദ്ധീകരിച്ച സിദ്ധിനാഥാനന്ദ സ്വാമികളുടെ വിവര്‍ത്തനമായിരുന്നു. സംസ്‌കൃതവും മലയാളവും അറിയുന്നവര്‍ക്കേ സംസ്‌കൃതമൂലം ആവശ്യമുള്ളു. മനുസ്മൃതി എന്താണ് പറയുന്നത്. ആദിമനുഷ്യനാണ് മനു. മനുവിന്റെ മക്കളാണ് മനുഷ്യര്‍. ഓരോ കാര്യത്തെപ്പറ്റിയും ആഴത്തില്‍ ചിന്തിക്കുന്നവരാണ് മനുവും മനുവിന്റെ പരമ്പരകളും. മനു എന്നാല്‍ മനനം ചെയ്യുന്നവന്‍ ചിന്തിക്കുന്നവന്‍ എന്നൊക്കെ അര്‍ത്ഥം. ചിന്തകളിലുള്ളലെ വത്യസ്തയാണ് മനുഷ്യനെ മറ്റ് ജീവികളില്‍ നിന്ന് വത്യസ്തമാക്കുന്നത്.

ചിന്തകള്‍ അറിവുകളായി മാറുന്നു. അതാണ് ജ്ഞാനം. ആ ജ്ഞാനം നേടിയവരാണ് മഹര്‍ഷികള്‍. ഇവരെ ആപ്തന്മാര്‍ എന്നും വിളിക്കുന്നു. അവരുടെ ചിന്തകളും ഉപദേശങ്ങളുമാണ് ഭാരതീയ കൃതികള്‍ ഋഷിമാരുടെ ഉപദേശങ്ങളാണ് വേദങ്ങള്‍ അഥവ ശ്രുതികള്‍. അവമനുഷ്യന്റെ ജീവിത ലക്ഷ്യവും അതിലേക്കുള്ള മാര്‍ഗവും കാണിച്ച് തരുന്നു. ലക്ഷ്യം ബ്രഹ്‌മവും മാര്‍ഗം ധര്‍മവുമാണ്. ബ്രഹ്‌മത്തെ പരമസത്യമെന്നും പരമവ്യാപിയായ, തുടക്കമോ അവസാനമോ ഇല്ലാത്ത ചൈതന്യമെന്നുമൊക്കെവിളിക്കാം. നമ്മുടെ പ്രവൃത്തികളാണ് മാര്‍ഗം. അത് ധര്‍മത്തില്‍ അധിഷ്ഠിതമായിരിക്കണം. സത്യം, നീതി, ദയ, കരുണ, കടമ, സദാചാരം, പാരമ്പര്യം എന്നിവയൊക്കെ അടങ്ങുന്നതാണ് ധര്‍മം.

മനുസ്മൃതി ഏതെങ്കിലുമൊരു വ്യക്തി ആലോചിച്ച് എഴുതിയുണ്ടാക്കിയതോ പറഞ്ഞുകൊടുത്ത് എഴുതിച്ചതോ അല്ല. മനുസ്മൃതി ക്രിസ്തുവിന് മുമ്പേ് ഭാരതത്തില്‍ നിലവിലിരുന്ന ഭരണ സംവിധാനം അഥവാ നിയമസംഹിത ആയിരുന്നു. അക്കാല സമൂഹ ജീവിതം ഇതിനനുസരിച്ചായിരുന്നു. പ്രപഞ്ചത്തിന്റെ ഉത്ഭവം, ധര്‍മം, സംസ്‌കാരം, ഗുരു, ബൃഹ്‌മചര്യം, വിവാഹം, മരണം, ഭക്ഷണം, സ്ത്രീ, സംന്യാസം, കോടതി, സാക്ഷി, തൂക്കം, പലിശ, ദാമ്പത്യം, ദാനം, തൊഴില്‍, രാജഭരണം എന്നിങ്ങനെ മനുഷ്യന്റെ സകല മേഖലകളെക്കുറിച്ചും മനുസ്മൃതിയില്‍ പ്രതിപാദിക്കുന്നു. ഇതിനാലാണ് മനുസ്മൃതിയെ ലോകത്തിലെ ആദ്യത്തെ മനുഷ്യന്റെ നിയമ സംഹിത എന്ന് വിശേഷിപ്പിക്കുന്നത്.

മനുഷ്യനെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ മനുസ്മൃതി നാലായി തിരിക്കുന്നു. ബ്രാഹ്‌മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ. ഇതാണ് ചാതുര്‍വര്‍ണ്ണ്യം. ജനിക്കുമ്പോള്‍ എല്ലാവരും ശൂദ്രര്‍. പിന്നിട് സ്വന്തം കഴിവിനനുസരിച്ച വളര്‍ന്ന് വത്യസ്ത വിഭാഗങ്ങളിലേക്ക് മാറുന്നു. തൊഴിലിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ വിഭജിക്കുന്ന ഒരു സമ്പ്രദായമായിട്ടാണ് തുടങ്ങിയതെങ്കിലും ഓരോ തൊഴിലും കുടുംബ പരമ്പരയായി ഒരേ കുടുംബക്കാര്‍ ചെയ്യുവാന്‍ തുടങ്ങിയതോടെ അത് അവരുടെ കുലത്തൊഴിലായി മാറുകയും പിന്നീടത് ജാതിയായി മാറുകയും ഓരോ വിഭാഗത്തിനും കാലക്രമത്തില്‍ വ്യത്യസ്ത നിയമങ്ങള്‍ ക്രമേണ പ്രാബല്യത്തിലാവുകയും ചെയതു. ഒരേ തൊഴിലുകള്‍ തലമുറകളായി പിന്തുടരുന്നത് ഇന്നും നിലനില്‍ക്കുന്ന സമ്പ്രദായമാണെങ്കിലും ഇതിന്റെ പഴി മുഴുവന്‍ മനുസ്മൃതിക്കാണ്. മനുസ്മൃതിയുടെ കാലത്ത് രാജാവിന്റെ മകന്‍ രാജാവായും പൂജാരിയുടെ മകന്‍ പുജാരിയായും വൈദ്യരുടെ മകന്‍ വൈദ്യരായും ക്ഷുരകന്റെ മകന്‍ ക്ഷുരകനായും ജീവിച്ച പോലെ ഇന്ന് ഡോക്ടറുടെ മകന്‍ ഡോക്ടറായും വക്കിലിന്റെ മകന്‍ വക്കീലായും എന്‍ജിനിയറുടെ മകന്‍ എന്‍ജിനിയറായും തുടരുന്നത് നാം കാണുന്നുണ്ട്. പണം ഉണ്ടാക്കാന്‍ കഴിയുന്ന എല്ലാ തൊഴിലുകള്‍ക്കും ഇന്നത്തെപ്പോലെ തന്നെ മാന്യത അന്നുമുണ്ടായിരുന്നു. തൊഴില്‍വിഭജനം തുടങ്ങിയത് ഇങ്ങനെയാണെങ്കിലും പിന്നിടത് വര്‍ണ്ണവ്യവസ്ഥയായി മാറി.
ഋഗ് വേദത്തിലെ 90-ാം സൂക്തമാണ് പുരുഷസുക്തം. ഈ പ്രപഞ്ചത്തിനും ജീവജാലങ്ങള്‍ക്കും ജന്മമേകകിയ ശക്തിയെയാണ് പുരുഷ സുക്തത്തില്‍ പുരുഷന്‍, വിരാട് പുരുഷന്‍, വിശ്വ പുരുഷന്‍, പരമാത്മാവ് എന്നൊക്കെ വിളിക്കുന്നത്. ഇതനുസരിച്ച് പുരുഷന്റെ മുഖത്തില്‍ നിന്ന് ബ്രാഹ്‌മണനും കൈകളില്‍ നിന്ന് ക്ഷത്രിയനും തുടകളില്‍ നിന്ന് വൈശ്യനും കാലുകളില്‍ നിന്ന് ശൂദ്രരും ഉല്‍ഭവിച്ചു എന്നാണ്. അമിത തേജസ്വിയും സ്വയംഭൂവുമായ ബ്രഹ്‌മാവിനെ നമസ്‌ക്കരിച്ചിട്ട് ഞാന്‍ മനു പ്രണിതങ്ങളായ(മനുവിനാല്‍ രചിക്കപ്പെട്ട അഥവ നിര്‍മിക്കപ്പെട്ട) ലോകത്തില്‍ എന്നും നിലനില്‍ക്കുന്ന ധര്‍മങ്ങളെപ്പറ്റി വിവരിക്കാം. മനുസ്മൃതി തുടങ്ങുന്നത് ഇങ്ങനെയാണ്.

Tags: മനുസ്മൃതിസിദ്ധിനാഥാനന്ദ സ്വാമിശ്രീരാമകൃഷ്ണ മഠം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വര്‍ണ വ്യവസ്ഥയുടെ കാണാപ്പുറങ്ങള്‍

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.