
ലക്നൗ : ശ്രീരാമ ക്ഷേത്ര സിഇഒ ആയി പുതുതായി നിയമിതനായ എയർ മാർഷൽ (റിട്ട.) ജിതേന്ദ്ര മിശ്രയെ അപമാനിക്കാൻ ശ്രമിച്ച് കോൺഗ്രസ് നേതാവ് രശ്മി . ജിതേന്ദ്ര മിശ്ര തന്റെ നിയമനം ആഘോഷിക്കുന്നതിനായി നടത്തിയ പാർട്ടിയിൽ നൃത്തം ചെയ്യുകയും മദ്യപിക്കുകയും ചെയ്യുന്നത് കണ്ടതായി പറയുന്ന വീഡിയോയാണ് രശ്മി പങ്ക് വച്ചത്. എന്നാൽ ഫാക്ട് ചെക്കിൽ വൈറൽ വീഡിയോയിൽ കാണുന്നയാൾ ജിതേന്ദ്ര മിശ്രയല്ലെന്ന് വ്യക്തമായിട്ടുണ്ട് .
മദ്യം നിറച്ച ഗ്ലാസ് പിടിച്ചുകൊണ്ട് ഒരാൾ നൃത്തം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ രശ്മി പങ്കുവെച്ച് രാമക്ഷേത്രത്തിന്റെ മാനേജ്‌മെന്റിനെ ലക്ഷ്യം വച്ചാണ് . “നേരത്തെ, സംഭാവനകൾ എണ്ണുന്ന ആളുകൾ മോഷ്ടിക്കുമായിരുന്നു; ഇപ്പോൾ സിഇഒ പാർട്ടി നടത്തുകയാണ്. ക്ഷേത്രം ഒരു കോർപ്പറേറ്റ് ക്ഷേത്രമാക്കി മാറ്റി . ഒരു ഡാൻസ് ഫ്ലോർ പോലും സ്ഥാപിച്ചിട്ടുണ്ട്. ജിതേന്ദ്ര മിശ്ര തന്റെ നിയമനം ആഘോഷിക്കുന്നതിനിടെ നൃത്തം ചെയ്യുകയും മദ്യപിക്കുകയും ചെയ്യുന്നത് കണ്ടു.” എന്ന് പറഞ്ഞാണ് രശ്മി വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോയിലെ ആളെ ജിതേന്ദ്ര മിശ്ര എന്നാണ് രശ്മി പറഞ്ഞിരുന്നത് . എന്നാൽ ഈ വൈറൽ വീഡിയോ 2025 നവംബർ മുതലുള്ളതാണ് . ജിതേന്ദ്ര മിശ്രയുടെ നിയമനവുമായി ബന്ധപ്പെട്ട ഒരു ആഘോഷത്തിൽ നിന്നുമുള്ളതല്ല ഈ വീഡിയോ. 2025 നവംബർ 3-ന് വികാസ് റാണ എന്ന ഉപയോക്താവാണ് ഇത് ആദ്യം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ഒരേ വ്യക്തിയെ അവതരിപ്പിക്കുന്ന മറ്റ് നിരവധി വീഡിയോകൾ വികാസ് റാണയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും കാണാം. വൈറൽ ക്ലിപ്പിലെ വ്യക്തിയുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പഴയ വീഡിയോ ജിതേന്ദ്രയുമായി തെറ്റായി ബന്ധിപ്പിച്ച് ക്ഷേത്രത്തെ അടക്കം അപമാനിക്കാനായിരുന്നു കോൺഗ്രസിന്റെ ശ്രമം .